‘ഗാർഹികപീഡനം മുതൽ ആത്മഹത്യ വരെ’; ഒടുവിൽ ഇരയാകാതെ അതിജീവിതയായി മാറിയ പോലീസുകാരി!
2013-ൽ, വിവാഹിതയാകുന്നതിന് മുമ്പ് കോഴിക്കോടുകാരിയായ നൗജിഷ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ വിവാഹ ശേഷം പങ്കാളി അവരുടെ എല്ലാ ആഗ്രഹങ്ങളിലും ലക്ഷ്യങ്ങളിലും ഇടപെടാൻ തുടങ്ങിയതോടെ നൗജിഷയുടെ ജീവിതത്തിലെ ഏറ്റവും മോശമായ വഴിത്തിരിവായി അത് മാറി. ഒരു വർഷത്തിന് മുകളിൽ ഗാർഹിക പീഡനം ഉൾപ്പെടയുള്ള ദുർഘടങ്ങളിൽ കൂടെ അവർക്ക് കടന്നുപോകേണ്ടി വന്നു. (Noujisha’s Journey from Abuse Survivor to Police Officer)
ഭർത്താവിൻ്റെ വീട്ടിൽ നടന്ന അതിക്രമങ്ങൾ താങ്ങാനാവാതെ വന്നപ്പോൾ ഒരിക്കൽ നൗജിഷ തൻ്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ആ ചുഴിയിൽ മുങ്ങുന്നതിന് തൊട്ടുമുമ്പ്, ഇരയല്ല മറിച്ച് അതിജീവിതയായി മാറാൻ അവർ തീരുമാനിച്ചു. ഒടുവിൽ 2016 മെയ് 22ന് രാവിലെ നൗജിഷയും കുഞ്ഞും പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി.
Read also: കശ്മീരിലെ സദാഫ് മസാലയും വീൽചെയറിലെ ഉടമസ്ഥയും!
ഭർത്താവിൻ്റെ വീട് വിട്ട് അടുത്തുള്ള പാരലൽ കോളേജിൽ പഠിപ്പിക്കാൻ തുടങ്ങിയ അവർ പിഎസ്സി കോച്ചിംഗും ആരംഭിച്ചു. പക്ഷെ, വിവാഹമോചനവും അത് ഉളവാക്കിയ വേദനയും അവളുടെ പഠിത്തത്തെ ബാധിക്കാൻ തുടങ്ങി. അതോടെ, അധ്യാപനം നിർത്തി പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾ തീരുമാനിച്ചു.
ആറ് വർഷത്തിന് ശേഷം തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ മുഖ്യമന്ത്രിയെ വണങ്ങി നൗജിഷ കേരളാ പോലീസ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവരുടെ മാതാപിതാക്കളും മകനും കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു. കേരള പോലീസിൽ ചേർന്ന 446 വനിതാ പോലീസ് ഓഫീസർമാരിൽ ഒരാളാണ് 32 കാരിയായ നൗജിഷ.
ജീവിതം അവസാനിപ്പിക്കാൻ തുനിയുന്ന നിമിഷം ഉറച്ച മനസ്സോടെയെടുക്കുന്ന ഒരു തീരുമാനനത്തിന് ജീവിതമാകെ മാറ്റാൻ ശക്തിയുണ്ടെന്ന് നൗജിഷ നമ്മെ പഠിപ്പിക്കുന്നു.
Story highlights: Noujisha’s Journey from Abuse Survivor to Police Officer